Okchi Cyclone Update
നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്. കേരളം വിട്ട് ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുന്നുവെന്നാണ് വിവരം. മുന്നറിയിപ്പ് അറിയാതെ കടലില്‍ പോയ മത്സ്യത്തൊഴിലാളികളില്‍ വലിയൊരു വിഭാഗവും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇവരില്‍ പലരുടെയും സ്ഥിതി എന്താണെന്ന് വ്യക്തമല്ല. കടലില്‍ അതിഭീകരമായ അവസ്ഥയാണ് ഉള്ളത് എന്നാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം. അതി ശക്തമായ കാറ്റും മഴയുമാണ് എന്ന് രക്ഷപ്പെട്ടവര്‍ പറയുന്നുണ്ട്. കടലില്‍ പലരും നീന്തി നടക്കുന്നതായി കണ്ടുവെന്നും ഇവര്‍ പറയുന്നുണ്ട്. ശക്തമായ കാറ്റില്‍ വള്ളം തകര്‍ന്നാണ് പലരും കടലില്‍ പെട്ടുപോയിട്ടുള്ളത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവിക സേനയോടും കോസ്റ്റ് ഗാര്‍ഡിനോടും മത്സ്യത്തൊഴിലാളികള്‍ സഹകരിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.